ആലപ്പുഴ: മുന്‍മന്ത്രി തോമസ്ചാണ്ടിയെ തള്ളി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി രംഗത്തുവന്നു. തോമസ്ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് സി.പി.എം...
ആലപ്പുഴ: മുന്‍മന്ത്രി തോമസ്ചാണ്ടിയെ തള്ളി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി രംഗത്തുവന്നു. തോമസ്ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് സി.പി.എം ഏറ്റെടുക്കുമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന് പറഞ്ഞു.
പാര്‍ട്ടിക്ക് ഏറെ വൈകാരികബന്ധമുള്ള സ്ഥലമാണ് കുട്ടനാടെന്ന് അദ്ദേഹം പ്രതികരിച്ചു. അതുകൊണ്ട് എന്തു വിലകൊടുത്തും കുട്ടനാട് മണ്ഡലം തിരിച്ചെടുക്കുമെന്ന് സജി ചെറിയാന് പറഞ്ഞു.
നേരത്തെ സി.പി.എം സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായിപ്പോയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
COMMENTS