സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സിപിഎം കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ പണം തട്ടിപ്പു കേസ് ഒത്തുതീര്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിപിഎം കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ പണം തട്ടിപ്പു കേസ് ഒത്തുതീര്‍ക്കാന്‍ അണിയറയില്‍ തിരക്കിട്ടു ശ്രമം നടക്കുന്നതിനിടെ, കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.ഗള്‍ഫില്‍ നടന്ന സംഭവം കേരള സര്‍ക്കാരിനെ ബാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ ഇവിടെ അന്വേഷണം ഉണ്ടാവില്ലെന്നും പിണറായി വ്യക്തമാക്കി.
എന്നാല്‍, വിഷയം പാര്‍ട്ടിക്കു ചേരാത്തതാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
എന്നാല്‍, ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു.
എന്നാല്‍, ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാകരുതെന്നായിരുന്നു ഇക്കാര്യത്തില്‍ സ്പീക്കര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ഇതിനിടെ, മലയാളി വ്യവസായി രവി പിള്ള ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏതു വിധത്തിലും പണം കൊടുത്ത് പ്രശ്‌നത്തില്‍ നിന്നു തലയൂരണമെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി കോടിയേരിക്കു കൊടുത്തിരിക്കുന്നത്.
രവി പിള്ളയുമായി കോടിയേരി കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം ഇടപെട്ടാണ് ഗള്‍ഫില്‍ തന്നെ പണം നല്കി പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി പതിവ് വിമര്‍ശനങ്ങളില്‍ പ്രശ്‌നം ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍, വിഷയം ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ബിജെപി തീരുമാനം. ബിനോയ് ബാലകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബിജെപി കേരള ഘടകം പരാതി നല്‍കി.
ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്‌നാണ് പരാതി നല്‍കിയിരിക്കുന്നത്.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയ് ബാലകൃഷ്ണനെതിരെ ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു കേസാണ് എടുത്തിരിക്കുന്നത്.
ബിനോയിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും വിവരമുണ്ട്.
ബിനോയ് ബാലകൃഷ്ണനെതിരേ ദുബായിലുള്ളത് സിവില്‍ കേസ് മാത്രമാണെന്നും
സിപിഎം ഇക്കാര്യം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള അഭിപ്രായപ്പെട്ടു.
കേസിലെ വിധി പറയേണ്ടത് അവിടുത്തെ കോടതിയാണ്. ചിലര്‍ ആരോപണത്തില്‍ വിധി പ്രഖ്യാപിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും രാമചന്ദ്രന്‍പിള്ള കുറ്റപ്പെടുത്തി.
കോണ്‍ഗ്രസും യുഡിഎഫും ഈ വിഷയത്തില്‍ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് ബിജെപി കേരള ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു.
നിലപാട് മയപ്പെടുത്തിയാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഒട്ടകപ്പക്ഷിനയമാണ് നിയമസഭയില്‍ അവര്‍ കാണിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Keywords: Kodiyeri, Pinarayi Vijayan, Binoy Kodiyeri, Ravi Pillai
COMMENTS