ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരു പൊലീസുകാരന്‍ കൂടി പിടിയിലായി. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷമറി എസ്‌ഐ ലൈജുവാണ...
ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരു പൊലീസുകാരന്‍ കൂടി പിടിയിലായി. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷമറി എസ്‌ഐ ലൈജുവാണ് അറസ്റ്റിലായത്.
കേസില്‍ രണ്ടാമത്തെ പൊലീസുകാരനാണ് അറസ്റ്റിലാകുന്നത്. നേരത്തെ നാര്‍ക്കോട്ടിക് സെല്ലിലെ സിവില്‍ പൊലീസ് ഒഫീസര്‍ നെല്‍സണ്‍ തോമസിനെയും അറസ്റ്റ് ചെയ്തിരുന്നു.
മംഗലം സ്വദേശിയായ 16 കാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ ബന്ധുവായ ആതിരയാണ് കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചത്. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
Keywords: Alappuzha, rape, police, arrest, crime, minor girl

							    
							    
							    
							    
COMMENTS