ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റുമാരും പിച്ച തെണ്ടല് പ്രതിഷേധം നടത്തി. ഡിസംബര്‍ മാസത്തെ...
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റുമാരും പിച്ച തെണ്ടല് പ്രതിഷേധം നടത്തി. ഡിസംബര്‍ മാസത്തെ സ്റ്റൈഫന്റ് ജനുവരി 20 ആയിട്ടും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു സമരമുറ അവര്‍ അവലംബിച്ചത്.
സമയക്ലിപ്തതയില്ലാത്ത മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കുകയും സമയം നോക്കാതെ 18 മണിക്കൂറോളം ജോലി ചെയ്യുന്ന തങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിലാണ് പി.ജി ഡോക്ടര്‍മാരുടെ പ്രതിഷേധം.
മറ്റ് മെഡിക്കല്‍ കോളേജുകളില്‍ പി.ജി ഡോക്ടര്‍മാര്‍ക്ക് കൃത്യമായി സ്റ്റൈഫന്റ് കെടുക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അക്കൗണ്ട്സ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഒരു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്തായാലും സര്‍ക്കാര്‍ തങ്ങളെ പിച്ച തെണ്ടേണ്ട അവസ്ഥയിലാക്കിയെന്നും അവര്‍ പറയുന്നു. പിച്ച തെണ്ടി ശേഖരിച്ച പണം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് അവര്‍ കൈമാറി.
COMMENTS