മുംബയ്: രാജ്യത്തെ എണ്ണവില മുകളിലേക്കു തന്നെ. മുംബയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.10 രൂപയും ഡീസല്‍ വില 67.10 രുപയുമായി. രാജ്യാന്...
മുംബയ്: രാജ്യത്തെ എണ്ണവില മുകളിലേക്കു തന്നെ. മുംബയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.10 രൂപയും ഡീസല്‍ വില 67.10 രുപയുമായി.
രാജ്യാന്തര വിപണയില്‍ എണ്ണവില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗദ്ധര്‍ പറയുന്നു. രാജ്യാന്തര വിപണയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 68 ഡോളറാണ്.
ഡല്‍ഹിയില്‍ പെട്രോളിന്റെ വില 72.23 രൂപയാണ്. കേരളത്തിലും പെട്രോള്‍ വില വൈകാതെ 80ലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ജനങ്ങളുടെ നടുവൊടിക്കുന്ന രീതിയില്‍ എണ്ണവില വര്‍ദ്ധിക്കുമ്പോഴും നികുതിയിളവു നല്‍കാതെ പരസ്പരം പഴിചാരി മുന്നോട്ടുപോകുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും. അടുത്ത ജിഎസ്ടി യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തും.
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതോടെ പെട്രോള്‍-ഡീസല്‍ വില നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍, പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയാണ്.
ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ഒഴിവാക്കാനും പരമാവധി നികുതി 28 ശതമാനമായി നിലനിര്‍ത്താനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
Keywords: Oil price hike, petrol, diesel,India, GST

COMMENTS