ന്യൂഡല്‍ഹി: എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ് പാസ്പോര്ട്ടുകള് (ഇ.സി.ആര്) ഓറഞ്ച് നിറത്തിലാക്കാനുള്ള നീക്കം വിവാദമാകുന്നു. ഈ നിറം മാ...
ന്യൂഡല്‍ഹി: എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ് പാസ്പോര്ട്ടുകള് (ഇ.സി.ആര്) ഓറഞ്ച് നിറത്തിലാക്കാനുള്ള നീക്കം വിവാദമാകുന്നു. ഈ നിറം മാറ്റം തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണും എന്നതാണ് വിവാദത്തിന് കാരണം.
ഇപ്പോള്‍ ഇ.സി.ആര് ആവശ്യമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും (ഇ.സി.എന്‍.ആര്) പാസ്പോര്‍ട്ടിന് ഒരേ നിറമാണ്. ഗവണ്മെന്റിന്റെ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ്സും പ്രതിപക്ഷകക്ഷികളും രംഗത്തു വന്നു. എന്നാല്‍ ഈ കളര്‍ മാറ്റം എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് സഹായകമാകും എന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.
ഒരു വിഭാഗം പൗരന്മാരെ കുറച്ചുകാണാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഈ തീരുമാനത്തിലൂടെ ബി.ജെ.പിയുടെ വര്‍ണ്ണവിവേചന മനോഭാവമാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
COMMENTS