കൊച്ചി: സൈബര്‍ ആക്രമങ്ങളുടെ തുടര്‍ച്ചയായി നടി പാര്‍വതി അഭിനയിച്ച ഗാനരംഗത്തിനു നേരെയും മമ്മൂട്ടി ആരാധകരുടെ പ്രതിഷേധം ഉയരുന്നു. റോഷ്...
കൊച്ചി: സൈബര്‍ ആക്രമങ്ങളുടെ തുടര്‍ച്ചയായി നടി പാര്‍വതി അഭിനയിച്ച ഗാനരംഗത്തിനു നേരെയും മമ്മൂട്ടി ആരാധകരുടെ പ്രതിഷേധം ഉയരുന്നു.
റോഷ്‌നി ദിവാകര്‍ സംവിധാനം ചെയ്ത പൃഥ്വിരാജും പാര്‍വതിയും നായികാനായകന്മാരാകുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഈ ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന പാട്ട് യൂട്യൂബില്‍ ഡിസ് ലൈക്ക് ചെയ്താണ് മമ്മൂട്ടി ആരാധകര്‍ പ്രതിഷേധിച്ചത്.
യൂ ട്യൂബില്‍ പ്രേക്ഷകര്‍ ഈ ഗാനത്തിന് നല്‍കിയ ഡിസ്‌ലൈക്കുകളുടെ എണ്ണം ഒരു ലക്ഷത്തോളമായി. ഹരിനാരായണന്‍ എഴുതി, ഷാന്‍ റഹ്മാന്‍ ഈണമിട്ട ഈ ഗാനം പാടിയിരിക്കുന്നത് ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ്.
COMMENTS