ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയരാജ, സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാന്...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയരാജ, സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന്‍ ബഹുമതിക്ക് അര്‍ഹരായി.
ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോം മെത്രാപ്പൊലീത്ത, കായിക താരം പങ്കജ് അദ്വാനി, ക്രിക്കറ്റ് താരം ധോണി, റഷ്യയുടെ ഇന്ത്യന്‍ അംബാസഡറായിരുന്ന അലക്‌സാണ്ടര്‍ കടകിന്‍, രാമചന്ദ്രന്‍ നാഗസ്വാമി, വേദ് പ്രകാശ് നന്ദ, ലക്ഷ്മണ്‍ പൈ, അരവിന്ദ് പരീഖ്, ശാരദ സിന്‍ഹ എന്നിവര്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായി.
പത്മശ്രീ ബഹുമതിക്ക് 73 പേര്‍ അര്‍ഹരായി.
14 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. വ്യോമസേനാ ഗരുഡ് കമാന്‍ഡോ ജെ.പി.നിരാലയ്, മേജര്‍ വിജയാന്ത് ബിസ്ത് എന്നിവര്‍ യഥാക്രമം അശോകചക്രയ്ക്കും കീര്‍ത്തിചക്രയ്ക്കും അര്‍ഹരായി.
COMMENTS