മസ്‌ക്കറ്റ്: ഒമാനിലെ ദേശീയോത്സവമായ മസ്‌കറ്റ് ഫെസ്റ്റിവല്‍ ഇന്ന് ആരംഭിച്ച് ഫെബ്രുവരി പത്തിന് അവസാനിക്കും. 24 ദിവസമാണ് മേള നടക്കുന്നത്. ...
മസ്‌ക്കറ്റ്: ഒമാനിലെ ദേശീയോത്സവമായ മസ്‌കറ്റ് ഫെസ്റ്റിവല്‍ ഇന്ന് ആരംഭിച്ച് ഫെബ്രുവരി പത്തിന് അവസാനിക്കും. 24 ദിവസമാണ് മേള നടക്കുന്നത്. ആറ് വേദികളിലായാണ് മേള നടക്കുന്നത്. നിരവധി ഒമാനി പരമ്പരാഗത കലാപരിപാടികള്‍ ഇതില്‍ അരങ്ങേറും.
മുന്‍ വര്‍ഷങ്ങളിലെ പോലെ വളരെ വ്യത്യസ്തമായ മേളയാണ് മസ്‌കറ്റ് നഗരസഭ ഈ വര്‍ഷവും ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനങ്ങള്‍, വാണിജ്യ പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ എന്നിവയും മേളയില്‍ ഉണ്ടാവും.
മസ്‌കറ്റ് ഫിലിം സിറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ഈ മാസം 26 ന് ആരംഭിക്കും. ഇതില്‍ ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
വ്യോമയാന പ്രദര്‍ശനം, കുട്ടികളുടെ ഗ്രാമം, അമ്യൂസ്‌മെന്റ് റൈഡുകള്‍, കുട്ടികളുടെ തിയേറ്റര്‍, അക്രോബാറ്റിക് പ്രകടനങ്ങള്‍, മാജിക് ഷോ തുടങ്ങിയവയും മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.
COMMENTS