കൊച്ചി: തന്റെ ഏറ്റവും പുതിയചിത്രമായ ആദിയുടെ വിജയാഘോഷത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇതോടൊപ്പം തന്നെ ആരാധകരെ സന്തോഷിപ്പിക്കാന്‍ ജീത്ത...
കൊച്ചി: തന്റെ ഏറ്റവും പുതിയചിത്രമായ ആദിയുടെ വിജയാഘോഷത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇതോടൊപ്പം തന്നെ ആരാധകരെ സന്തോഷിപ്പിക്കാന്‍ ജീത്തു ജോസഫ് പുതിയ ഒരു വാര്‍ത്ത പുറത്തു വിട്ടു. താനും മോഹന്‍ലാലുമായി ചേര്‍ന്ന് ഉടന്‍ ഒരു സിനിമ ഉണ്ടാകുമെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് ജീത്തു ഈ വിവരം വ്യക്തമാക്കിയത്.
മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായ ദൃശ്യം സംവിധാനം ചെയ്തതും ജീത്തു ജോസഫാണ്.
മോഹന്‍ലാല്‍ ചിത്രത്തിനു പുറമെ ഒരു യുവനായകനുമൊത്തുള്ള സിനിമയും ഒരുക്കുന്നതായി ജീത്തു ജോസഫ് വ്യക്തമാക്കി.
COMMENTS