തിരുവനന്തപുരം: മിന്നല്‍ സര്‍വ്വീസുകളുടെ കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നറിയിപ്പുമായി സി.ഐ.ടി.യു ജീവനക്കാര്‍ രംഗത്തുവന്നു. ബസ് ക...
തിരുവനന്തപുരം: മിന്നല്‍ സര്‍വ്വീസുകളുടെ കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നറിയിപ്പുമായി സി.ഐ.ടി.യു ജീവനക്കാര്‍ രംഗത്തുവന്നു. ബസ് കൂടുതല്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ജോലി ബഹിഷ്‌കരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
പയ്യോളിയില്‍ പെണ്‍കുട്ടിയെ രാത്രിയില്‍ അവര്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാത്തതില്‍ വിവാദമുണ്ടായതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി മുന്നറിയിപ്പ് നല്‍കിയത്. പാലാ - കാസര്‍കോട് റൂട്ടില്‍ ഓടുന്ന മിന്നല്‍ ബസ്സുകള്‍ക്കാണ് കെ.എസ്.ആര്‍.ടി.സി മുന്നറിയിപ്പ് നല്‍കിയത്.
ഈ വിവാദത്തിന്റെ പേരില്‍ കൂടുതല്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍ ജോലി ബഹിഷ്‌കരിക്കുമെന്നാണ് സി.ഐ.ടി.യു ജീവനക്കാര്‍ താക്കീത് നല്‍കിയിരിക്കുന്നത്.
COMMENTS