ട്രിച്ചി : പ്രായപൂര്‍ത്തിയെത്താത്ത ഒന്‍പത് വയസ്സുകാരിയെ വിവാഹം കഴിക്കാനെത്തിയ 39 കാരനെ പൊലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയെത്താത്ത ...
ട്രിച്ചി : പ്രായപൂര്‍ത്തിയെത്താത്ത ഒന്‍പത് വയസ്സുകാരിയെ വിവാഹം കഴിക്കാനെത്തിയ 39 കാരനെ പൊലീസ് അറസ്റ്റുചെയ്തു.
പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയെ വിവാഹം കഴിപ്പിച്ചുകൊടുക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി വരനെ കസ്റ്റഡിയിലെടുക്കുകായിരുന്നു.
മിന്നിത്താംപട്ടി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതി കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.
അഞ്ചാം ക്ലാസ് പഠിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചുകൊടുക്കുന്നുവെന്നു പൊലീസിനു രഹസ്യ വിവരം കിട്ടുകയായിരുന്നു.
ഈ പ്രദേശത്ത് പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു കൊടുക്കുക പതിവാണെന്നും ഇതിനെതിരേ ശക്തമായ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നതെന്നും വനിതാ പൊലീസ് ഇന്‍സ്‌പെട്കര്‍ ലത പറഞ്ഞു.
COMMENTS