ലണ്ടന്‍: സ്കോട്ട്ലാന്‍ഡിലെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള പ്രശസ്തമായ ബ്രിട്ടീഷ് ഹോട്ടല്‍ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി സ്വന്തമാക്...
ലണ്ടന്‍: സ്കോട്ട്ലാന്‍ഡിലെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള പ്രശസ്തമായ ബ്രിട്ടീഷ് ഹോട്ടല്‍ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി സ്വന്തമാക്കി. 798 കോടി രൂപ വില നല്‍കിയാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ട്വന്റി 14 ഹോള്‍ഡിംഗ്സ് ബ്രിട്ടണിലെ പ്രശസ്ത ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഹോട്ടല്‍ കാലിഡോണിയന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് ട്വന്റി 14 ഹോള്‍ഡിംഗ്സ്. മുന്‍പ് സ്കോട്ട്ലാന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാനം ലുലു ഗ്രൂപ്പ് വിലയ്ക്ക് വാങ്ങിയിരുന്നു. ഇവിടെ പുതിയ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പണി നടന്നുവരികയാണ്.
ലുലു ഗ്രൂപ്പിന് അറേബ്യന്‍ രാജ്യങ്ങളിലും യുകെയിലും ഇന്ത്യയിലുമായി 3120 കോടി രൂപയുടെ ഭൂസ്വത്തുക്കള്‍ ഉണ്ട്.
COMMENTS