റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദിന്റെ അനുയായികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി ആരോപിച്ചു. ഫോണിലൂടെയാണ് ഭീഷണിപ്...
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദിന്റെ അനുയായികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി ആരോപിച്ചു.
ഫോണിലൂടെയാണ് ഭീഷണിപ്പെടുത്തിയത്.
റാഞ്ചി കോടതിയില്‍ ലാലു പ്രസാദിന്റെ അനുയായികള്‍ തന്റെ വഴി തടയാന്‍ ശ്രമിച്ചുവെന്നും ജഡ്ജി ആരോപിച്ചു.
ഈ വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതെന്നും കാര്യമാക്കേണ്ടെന്ന് ലാലു പ്രസാദ് പ്രതികരിച്ചതായും ജഡ്ജി പറഞ്ഞു.
ഈ കേസില്‍ ലാലുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു.
കാലിത്തീറ്റ കേസിലുള്ള ലാലു പ്രസാദിന്റെ ശിക്ഷാവിധി നാളത്തേക്ക് മാറ്റിയിരുന്നു.
റാഞ്ചി പ്രത്യേക കോടതിയാണ് വിധി പറയുന്നത് മാറ്റിവച്ചത്.
COMMENTS