തിരുവനന്തപുരം: മകന് ബിനോയിക്കെതിരായി ഉയരുന്ന വിവാദങ്ങളില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് രംഗത്തുവന്...
തിരുവനന്തപുരം: മകന് ബിനോയിക്കെതിരായി ഉയരുന്ന വിവാദങ്ങളില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് രംഗത്തുവന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കൊടിയേരി വിവാദങ്ങളെക്കുളിച്ച് വിശദീകരിച്ചത്.
നിലവില്‍ തന്റെ മകന് ബിനോയിക്കെതിരെ ഇന്ത്യക്ക് അകത്തും പുറത്തും കേസുകളൊന്നും ഇല്ലെന്നും മുന്‍പ് ദുബായിലെ കോടതിയില്‍ ഒരു കേസുണ്ടായിരുന്നെങ്കിലും അത് പിഴയടച്ച് തീര്‍പ്പാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനഞ്ച് വര്‍ഷമായി പ്രവാസിയായ തന്റെ മകന് ജോലി തേടിയാണ് ആദ്യം ദുബായില്‍ പോയതതെന്നും പിന്നീട് പണം കടം വാങ്ങിയും മറ്റുമാണ് ബിസിനസ്സിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഈ സമയത്ത് ആസൂത്രതമായി വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
COMMENTS