കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു സിവിലിയന്മാരും നാലു ഭീകരരും കൊല്ലപ്പെട്ടു...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു സിവിലിയന്മാരും നാലു ഭീകരരും കൊല്ലപ്പെട്ടു.
ഞായറാഴ്ച രാത്രിയിലാണ് ഭീകരര്‍ ഹോട്ടലിലേക്കു ഇരച്ചുകയറി നിരവധിപേരെ ബന്ദികളാക്കിയത്. അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ ഓപ്പറേഷനില്‍ രണ്ടു ഭീകരരെ ഞായറാഴ്ച രാത്രി തന്നെ വധിച്ചിരുന്നു.
കൂടുതല്‍ പേര്‍ മരിച്ചതായി സംശയമുണ്ടായിരുന്നു. എന്നാല്‍, മരണം അഞ്ചില്‍ ഒതുങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിനി പറഞ്ഞു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുറ്റു. 41 വിദേശികളടക്കം 153 പേരെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചു.
കാബൂളിലെ ഹോട്ടലുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല.
1960 കളില്‍ നിര്‍മിച്ച ഇന്റര്‍കോണ്ടിനെന്റല്‍, രണ്ട് പ്രധാന ആഡംബര ഹോട്ടലുകളില്‍ ഒന്നാണ്. ഞായറാഴ്ച ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംബന്ധിച്ച ഒരു സെമിനാര്‍ നടക്കുന്നതിനാല്‍ നൂറിലേറെ ഐടി മാനേജര്‍മാരും എഞ്ചിനീയര്‍മാരും ഇവിടെയുണ്ടായിരുന്നു.
COMMENTS