ബെംഗളൂരു: അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം പൊലീസ് മാലിന്യവണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ചു. ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ...
ഞായറാഴ്ച ഉച്ചക്കാണ് ഗാഡഗിലുണ്ടായ അപകടത്തില്‍ മൗനിഷ് മരിച്ചത്. മൗനിഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മൗനിഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടസ്ഥലത്തെത്തിയ പൊലീസ് മുനിസിപ്പാലിറ്റിയുടെ മാലിന്യവണ്ടിയില്‍ മൃതദേഹം കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മറ്റു വാഹനങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് മാലിന്യവണ്ടിയില്‍ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മാലിന്യവണ്ടിയില്‍ കൊണ്ടുവന്ന മൃതദേഹം തൊടാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. വിവരം അറിഞ്ഞ് ആശുപത്രിയില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Jounalist, Accident, dead body, garbage truck, police, Karnataka
COMMENTS