മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകളുമായി ജിയോ രംഗത്തെത്തി. 49 രൂപയ്ക്ക് ഒരു ജിബി പ്രതിദിനം ലഭിക്കുന്ന താരിഫ്...
മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകളുമായി ജിയോ രംഗത്തെത്തി. 49 രൂപയ്ക്ക് ഒരു ജിബി പ്രതിദിനം ലഭിക്കുന്ന താരിഫ് പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിക്കുന്നത്.
28 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി. നേരത്തെ എല്ലാ താരിഫ് പാക്കേജില്‍ നിന്നും 50 രൂപ കുറച്ചും 50 ശതമാനം ഡേറ്റ വര്‍ദ്ധിപ്പിച്ചും ജിയോ എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ പുതിയ പാക്കേജ് ഇതുവരെയുള്ള എല്ലാ പാക്കേജുകളെയും കടത്തിവെട്ടിയിരിക്കുകയാണ്.
റീചാര്‍ജ്ജ് നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയത്. നല്‍കുന്ന തുകയുടെ നൂറ് ശതമാനം ഉപഭോക്താക്കള്‍ക്ക് തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അന്‍പത് ശതമാനം കൂടുതല്‍ ഡാറ്റാ ഓഫറും ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
COMMENTS