ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ അരിഞ്ഞിട്ടുകൊണ്ട് അഞ്ചുവിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് വിജയശില്പി ജൊഹന്നാസ്ബര്‍ഗ്: മൂന്നാമത്തെയും അവസാന...
ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ അരിഞ്ഞിട്ടുകൊണ്ട് അഞ്ചുവിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് വിജയശില്പി
ജൊഹന്നാസ്ബര്‍ഗ്: മൂന്നാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 63 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ആശ്വാസജയം നേടി.
ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ അരിഞ്ഞിട്ടുകൊണ്ട് അഞ്ചുവിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് വിജയശില്പി.
241 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 177 ന് എല്ലാവരും പുറത്താവുകയായിരുന്നു. നാലാം ദിനത്തില്‍ ഒരു വിക്കറ്റിന് 17 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ഡീന്‍ എല്‍ഗാറിന്റെയും (86) ഹാഷിം ആംലയുടേയും (52) കരുത്തില്‍ വിജയിക്കുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത്.
240 പന്ത് നേരിട്ടാണ് ഹാഷിം ആംല 52 റണ്‍സ് നേടിയത്. അഞ്ചു ഫോര്‍ അടിച്ച ആംല 140 പന്തുകള്‍ ഒഴിവാക്കി വിടുകയായിരുന്നു. ആംലയെ ഇഷാന്ത് ശര്‍മ പുറത്താക്കിയതോടെയാണ് കളി ഇന്ത്യയുടെ വരുതിയിലായത്.
എല്‍ഗാറിനെയും ആംലയേയും കൂടാതെ രണ്ടക്കം ഫിലാന്‍ഡര്‍ മാത്രമാണ്. നാലു പേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. എല്‍ഗാര്‍ ഒരു വശത്തു പിടിച്ചുനിന്നപ്പോഴും മറുവശത്ത് ഓരോരുത്തരായി വന്നുപൊയ്‌ക്കൊണ്ടിരുന്നു.
ബുംമ്രയും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റ് വീതം നേടി. ഭുവനേശ്വര്‍ കുമാര്‍ ഒരുവിക്കറ്റെടുത്തു.
COMMENTS