ന്യൂഡല്‍ഹി: ഇയാന്‍ ഹ്യൂമെന്ന ഒറ്റയാന്റെ കരുത്തിന്റെ പിന്‍ബലത്തല്‍ ഡല്‍ഹി ഡൈനമോസിനെ നിലംപരിശാക്കി കേരള ബ്‌ളാസ്‌റ്റേഴ്‌സ് വിജയവഴിയിലെത്തി....
ന്യൂഡല്‍ഹി: ഇയാന്‍ ഹ്യൂമെന്ന ഒറ്റയാന്റെ കരുത്തിന്റെ പിന്‍ബലത്തല്‍ ഡല്‍ഹി ഡൈനമോസിനെ നിലംപരിശാക്കി കേരള ബ്‌ളാസ്‌റ്റേഴ്‌സ് വിജയവഴിയിലെത്തി.
12, 78, 83 മിനിറ്റുകളിലായി ഹ്യൂം നേടിയ ഹാട്രിക്കാണ് 3-1 ജയത്തിന് കേരളത്തിനു തുണയായത്. 12ാം മിനിറ്റില്‍ കറേജ് പെകൂസണിന്റെ പാസ് ഹ്യൂം ഗോളാക്കിക്കൊണ്ട് വേട്ടയ്ക്കു തുടക്കമിട്ടു.
ഈ സീസണില്‍ ഹ്യൂം നേടുന്ന ആദ്യ ഗോളുമായി ഇത്. പിന്നാലെ ഡൈനമോസ് താരവുമായി കൂട്ടിയിടിച്ച് ഹ്യൂമിനു തല പൊട്ടി. തലയില്‍ തുണി ചുറ്റി ഹ്യൂം കളി തുടര്‍ന്നു.
ഡല്‍ഹി 44ാം മിനിറ്റില്‍ പ്രീതം കോട്ടാലിലൂടെ സമനില നേടി. ഇതോടെ ആദ്യ പകുതി സമാസമമായി. പരുക്കന്‍ കളിയുടെ പേരില്‍ ആദ്യ പകുതി 55 മിനിറ്റ് നീണ്ടു.
ഡല്‍ഹിയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. എന്നാവ്#, കേരള പ്രതിരോധം അകിശക്തമായിരുന്നു. അതിനാല്‍ തന്നെ ഡല്‍ഹിക്കു ലക്ഷ്യം ഭേദിക്കാനായില്ല.
ഗംഭീരമായ മുന്നേറ്റത്തിലൂടെ 78ാം മിനിറ്റില്‍ ഹ്യൂം കേരളത്തെ മുന്നിലെത്തിച്ചു. സ്വന്തം ഹാഫില്‍നിന്നു നീട്ടിനല്‍കിയ പന്ത് ഗോളിയുടെ തലയ്ക്കു മുകളിലൂടെ പോസ്റ്റിലേക്ക് ചിപ്പ് ചെയ്തുകൊണ്ട് 83 ാം മിനിറ്റില്‍ ഹ്യൂം ഹാട്രിക് സ്വന്തമാക്കി.
ഈ സീസണില്‍ ജയിക്കാനാവാതെ വലയുന്ന കേരളത്തിന് ഈ നേട്ടം ആശ്വാസമായി. സീസണില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്. 11 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തെത്തി.
ഡേവിഡ് ജയിംസ് പരിശീലകനായി വന്നേശേഷം ആദ്യ കളി സമനിലയിലായിരുന്നുവെങ്കില്‍ രണ്ടാം കളി ഗംഭീര വിജയമായിരിക്കുകയാണ്.
COMMENTS