ന്യൂഡല്‍ഹി: ഹജ്ജ് യാത്രയ്ക്കുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാന്‍ നിര്‍ത്തലാക്കി. ഹജ്ജിന് സബ്‌സിഡിയായി 700 കോടിരൂപ നല്‍കുന്നതാണ് കേന്ദ്രസര...
ന്യൂഡല്‍ഹി: ഹജ്ജ് യാത്രയ്ക്കുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാന്‍ നിര്‍ത്തലാക്കി. ഹജ്ജിന് സബ്‌സിഡിയായി 700 കോടിരൂപ നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഈ വര്‍ഷം മുതല്‍ ഹജ്ജിന് സബ്‌സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഹജ്ജ് സബ്‌സിഡിക്കായി വിലയിരുത്തിയിരുന്ന തുക മുസ്ലിം പെണ്‍കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 250 കോടിയായി കുറച്ചിരുന്നു. 2018 ഓടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഹജ്ജ് യാത്രക്കാരുടെ വിമാനക്കൂലിക്കായി സര്‍ക്കാര്‍ വിമാന കമ്പനികള്‍ക്ക് നല്‍കുന്ന സബ്‌സിഡിയാണ് ഹജ്ജ് സബ്‌സിഡി എന്നറിയപ്പെട്ടിരുന്നത്. 1974 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഹജ്ജ് സബ്‌സിഡിക്ക് തുടക്കമിട്ടത്.
COMMENTS