വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് നിയന്ത്രണമേര്പ്പെടുത്തില്ലെന്ന അമേരിക്കയുടെ അറിയിപ്പ് അമേരിക്കയില്‍ സ്ഥിരതാമസക്കാരായ ഇന്ത്യാക്കാര്‍...
വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് നിയന്ത്രണമേര്പ്പെടുത്തില്ലെന്ന അമേരിക്കയുടെ അറിയിപ്പ് അമേരിക്കയില്‍ സ്ഥിരതാമസക്കാരായ ഇന്ത്യാക്കാര്‍ക്ക് ആശ്വാസമായി.
ആറു മാസത്തിനുശേഷം കാലാവധി നീട്ടുന്നതു തടയാന്‍ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റയുടന്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷ നല്‍കിയവരെ അതിന് തീരുമാനമാകും വരെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന വിധത്തില്‍ ഭേദഗതികള്‍ വരുത്താന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനാണ് ഇപ്പോള്‍ തീരുമാനമായത്.
നിലവില്‍ എച്ച്് വണ്‍ ബി വിസ കാര്‍ഡുള്ളവര്‍ക്ക് ആറ് വര്‍ഷവും ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയവര്‍ക്ക് തീരുമാനമാകും വരെയും അവിടെ തുടരാം.
പുതിയ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ തീരുമാനിക്കുന്നില്ലെന്നും അഥവാ വരുത്തിയാല്‍ തന്നെ രാജ്യം വിട്ടു പോകുന്ന തരത്തിലുള്ള തീരുമാനമാകില്ലെന്നും യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസ് വ്യക്തമാക്കി.
ഈ തീരുമാനം എട്ടു ലക്ഷത്തോളം വരുന്ന ഐ.ടി ജീവനക്കാര്‍ക്ക് ആശ്വസമാകുന്നതാണ്. അവരുടെയും നിയമവിദഗ്ദ്ധരുടെയും വാദം പരിഗണിച്ചാണ് അമേരിക്കന്‍ ഗവണ്മെന്റിന്റെ ഈ തീരുമാനം.
COMMENTS