മലപ്പുറം: വട്ടപ്പാറയില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും ഇന്ധനം നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍...
മലപ്പുറം: വട്ടപ്പാറയില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും ഇന്ധനം നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.
അപടകടമുണ്ടായപ്പോള്‍ തന്നെ അധികൃതര്‍ സംഭവം നടന്നതിന്റെ അരകിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റുകയും ഗതാഗതം വഴിതിരിച്ചുവിടുകയും സ്ഥലത്ത് മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഈ സ്ഥലത്ത് മുന്‍പും ടാങ്കര്‍ ലോറികള്‍ മറിഞ്ഞിട്ടുണ്ട്. വട്ടപ്പാറയില്‍ നിരന്തരം അപകടം ഉണ്ടാകുന്നതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.
രാവിലെ 11 മണിയോടെ ടാങ്കറില്‍ നിന്നും ഇന്ധനം പൂര്‍ണ്ണമായും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.
 
 

 
							     
							     
							     
							    
 
 
 
 
 
COMMENTS