ബംഗളൂരു: മുന്‍ ബി.ജെ.പി മന്ത്രി ആനന്ദ് സിംഗ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ബംഗളൂരുവിലെ കോണ്‍ഗ്രസ് കമ്മറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അനു...
ബംഗളൂരു: മുന്‍ ബി.ജെ.പി മന്ത്രി ആനന്ദ് സിംഗ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ബംഗളൂരുവിലെ കോണ്‍ഗ്രസ് കമ്മറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അനുയായികള്‍ക്കൊപ്പമാണ് ആനന്ദ് സിംഗ് കോണ്‍ഗ്രസ്സില്‍ ചേരാനെത്തിയത്.
കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണ്ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജി.പരമേശ്വര, മന്ത്രി ഡി.കെ.ശിവകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബി.ജെ.പിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് രൂക്ഷമായതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് ആനന്ദ് സിംഗ് അറിയിച്ചു. രാഷ്ട്രത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് ആയതിനാലാണ് അതില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ആനന്ദ് സിംഗ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള ഈ പാര്‍ട്ടിമാറ്റം ശ്രദ്ധേയമാണ്.
COMMENTS