തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെ സെക്രട്ടേറിയറ്റിന് മുന്‍...
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നു. രാവിലെ പത്തു മണിക്ക് സാമൂഹ്യപ്രവര്‍ത്തക ദയാബായി സമരം ഉദ്ഘാടനം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായധനം നല്‍കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുക, ദുരിതബാധിത പട്ടികയില്‍ നിന്ന് അനധികൃതമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവര്‍ ഒരു ദിവസത്തെ സമരം നടത്തുന്നത്.
2016 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ ഒന്‍പതു ദിവസം നീണ്ടുനിന്ന പട്ടിണിസമരം നടത്തിയിരുന്നു. അന്ന് സര്‍ക്കാര്‍ നല്കിയ പല വാഗാദാനങ്ങളും പൂര്‍ണ്ണമായും നടപ്പാക്കാത്തതാണ് വീണ്ടും ഒരു സമരത്തിന് അവരെ പ്രേരിപ്പിച്ചത്.
COMMENTS