ബംഗലൂരു: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതം മാറ്റി വിവാഹം കഴിച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ ...
ബംഗലൂരു: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതം മാറ്റി വിവാഹം കഴിച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്തത് വ്യാജ ആധാര്‍ കാര്ഡുപയോഗിച്ചാണെന്ന് പൊലീസ് കണ്ടുപിടിച്ചു.
അച്ഛനമ്മമാരോടൊപ്പം ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ യുവതി പഠനകാര്യങ്ങള്ക്കായാണ് ബംഗലൂരുവിലെത്തിയത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ഒന്നാം പ്രതി റിയാസ് അവരുമൊന്നിച്ച് പല സ്ഥലങ്ങളിലും താമസിച്ചശേഷം വ്യാജ ആധാര്കാര്ഡുണ്ടാക്കി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇവര്‍ ഒന്നിച്ചു താമസിച്ചിരുന്ന സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയതിന് രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കിയ സ്ഥലം പൊലീസിന് കണ്ടെത്താനായിട്ടില്ല. ഈ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഒന്നാം പ്രതി റിയാസ് ഒളിവിലാണ്. അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.
COMMENTS