കോട്ടയം: കമ്മ്യൂണിസ്റ്റ് സമരനായകന്‍ എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ അഭിപ...
കോട്ടയം: കമ്മ്യൂണിസ്റ്റ് സമരനായകന്‍ എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ അഭിപ്രായപ്പെട്ടു.
ബല്‍റാമിനെതിരേ നാടാകെ രോഷം പുകയുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിയും അദ്ദേഹത്തെ കൈവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നിലപാടല്ല ബല്‍റാമിലൂടെ പുറത്തുവന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശം വ്യക്തിപരമാണ്. നിലപാട് വ്യക്തിപരമാണെങ്കിലും അങ്ങനെ പറയാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി.
വ്യക്തിപരമായി അധിക്ഷേപങ്ങളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എകെജിക്കെതിരെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും
ബല്‍റാമിന്റെ പരാമര്‍ശം പരിധികടന്നു പോയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബല്‍റാം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
എകെജി ബാല പീഡകനായിരുന്നെന്നാണ് ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചത്. എകെജി വിവാഹം കഴിക്കുമ്പോള്‍ സുശീലാ ഗോപാലന്റെ പ്രായം 22 വയസ്സായിരുന്നുവെന്നും 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ.ജിയുടെ ആത്മകഥ ഉദ്ധരിച്ച് ബല്‍റാം കുറിച്ചു.
കമ്മ്യൂണിസ്റ്റ് നേതാക്കളും സോഷ്യല്‍ മീഡിയയും ബല്‍റാമിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
Keywords: AKG, VT Balram, MM Hassan, Ramesh Chennithala
COMMENTS