ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ട് ഡോക്‌ലായില്‍ ചൈനീസ് സൈന്യം വീണ്ടും സന്നാഹമൊരുക്കാന്‍ തു...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ട് ഡോക്‌ലായില്‍ ചൈനീസ് സൈന്യം വീണ്ടും സന്നാഹമൊരുക്കാന്‍ തുടങ്ങി. സംഘര്‍ഷസ്ഥിഗതി നേരിടുന്നതിന് സജ്ജമായി ഇന്ത്യന്‍ സേന പിന്നണിയില്‍ ഒരുക്കം തുടങ്ങിയതോടുകൂടി വീണ്ടും കടുത്തൊരു സംഘര്‍ഷത്തിന്റെ മുനമ്പിലേക്കാണ് ഇരു രാജ്യങ്ങളും എത്തിച്ചേരുന്നത്.
നേരത്തെ സംഘര്‍ഷമുണ്ടായ ഡോക്‌ലായുടെ സമീപപ്രദേശത്തു തന്നെയാണ് ഇക്കുറിയും ചൈനീസ് സേന തമ്പടിച്ചിരിക്കുന്നത്. വന്‍ സൈനിക സന്നാഹത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ ഇന്ത്യന്‍ സേന പുറത്തുവിട്ടതോടെയാണ് ചൈനയുടെ കള്ളക്കളി പുറത്തായിരിക്കുന്നത്. അതിശൈത്യം കഴിഞ്ഞതിന്റെ തൊട്ടു പിന്നാലെ ചൈനീസ് സൈന്യം വീണ്ടും ഡോക്‌ലായിലേക്ക് എത്തുകയായിരുന്നു എന്നാണ് വിവരം.
ഇവിടെ ചൈനീസ് സേന 1700 ഓളം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുകൂടാതെ നിരവധി ഹെലിപാഡുകള്‍, പത്തു കിലോമീറ്ററോളം വരുന്ന പുതിയ റോഡ്, ബങ്കറുകള്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, താത്കാലിക ഷെഡ്ഡുകള്‍ തുടങ്ങിയവയും ചൈനീസ് സേന നിര്‍മ്മിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കാക്കുന്നത് ചൈന പുതിയൊരു സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നു എന്നാണ്.
നേരത്തെകഴിഞ്ഞ ജൂണില്‍ ഡോക്‌ലായില്‍ ചൈനീസ് സൈന്യം അനധികൃതമായി കടന്നുകയറിയത് ഇന്ത്യ ശക്തമായി ചെറുക്കുകയും ഇന്ത്യന്‍സേനയും ചൈനീസ് സേനയും എഴുപത് ദിവത്തിലേറെ മുഖാമുഖം നില്‍ക്കുകയും ചെയ്തിരുന്നു. ഇത് രാജ്യാന്തര തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും പരന്നിരുന്നു. ഇന്ത്യന്‍ സേന ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ ചൈനീസ് സേന പിന്മാറുന്നതിന് തയ്യാറാകുകയായിരുന്നു അന്ന്. ഇക്കുറി ശൈത്യം കഴിഞ്ഞതിനെ പിന്നാലെ ചൈനീസ് സേന ഇവിടേക്ക് എത്തിയിരിക്കുന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കിയിരിക്കുകയാണ്.
ചൈനയുടെ ഇപ്പോഴത്തെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം തുടരാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് പറഞ്ഞു. എങ്കിലും ഏത് അടിയന്തിരഘട്ടവും നേരിടുന്നതിന് സേനയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Keywords: India, China, Army, Dhokla, Bhuttan
COMMENTS