സിഡ്‌നി: ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയമായ കാറ്ററിംഗ് ഗ്രൂപ്പായ കോമ്പസ് ഗ്രൂപ്പിന്റെ സി.ഇ.ഒ റിച്ചാര്‍ഡ് കസിന്‍സ് പ്...
സിഡ്‌നി: ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയമായ കാറ്ററിംഗ് ഗ്രൂപ്പായ കോമ്പസ് ഗ്രൂപ്പിന്റെ സി.ഇ.ഒ റിച്ചാര്‍ഡ് കസിന്‍സ് പ്‌ളെയിന്‍ അപകടത്തില്‍ മരിച്ചു.
ഓസ്‌ട്രേലിയയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു റിച്ചാര്‍ഡും കുടുംബവും. ഇവര്‍ സഞ്ചരിച്ചിരുന്ന പ്‌ളെയിന്‍ സിഡ്‌നി നദിയില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
അപകടത്തില്‍ റിച്ചാര്‍ഡ്, മൂന്ന് മക്കള്‍, ഭാവി വധു, പൈലറ്റ് എന്നിവര്‍ മരണമടഞ്ഞു.
സെപ്തംബറില്‍ റിച്ചാര്‍ഡ് വിരമിക്കാനിരിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
COMMENTS