തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില ഉയരുന്നു. ജി.എസ്.ടി നിലവില്‍ വന്നതോടെ നികുതി ഇല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില ഉയരുന്നു. ജി.എസ്.ടി നിലവില്‍ വന്നതോടെ നികുതി ഇല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ ഒരു കുറവുമില്ല. അടുത്തിടെയായി 20 രൂപയാണ് കൂടിയിരിക്കുന്നത്.
ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതിനെക്കാള്‍ 40 രൂപ അധികമാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ജി.എസ്.ടി നിലവില്‍ വന്നതോടെ 100 രൂപയുണ്ടായിരുന്ന കോഴിയിറച്ചി 87 രൂപയ്ക്ക് നല്‍കണമെന്ന് ധനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതു കണക്കാക്കാതെ ഉത്പാദന ചിലവിന്റെ കണക്കുകള്‍ നിരത്തി 140 രൂപയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. മൊത്തവില്പനവില 130 രൂപയുമാണ്.
ജി.എസ്.ടിക്ക് ശേഷമുള്ള സാമ്പത്തികമാന്ദ്യം വില്പനയില് 30 ശതമാനം ഇടിവു വരുത്തിയെന്നാണ് വ്യാപാരികളുടെ വാദം. എന്തായാലും കോഴിത്തീറ്റയുടെ നികുതി കുറച്ചെങ്കിലും കേരളീയരുടെ ഇഷ്ടഭക്ഷണമായ കോഴിയിറച്ചിയുടെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
COMMENTS