ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന വാര്‍ത്ത സി.പി.എം ആലപ്പുഴ ജില്ലാ നേ...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന വാര്‍ത്ത സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം നിഷേധിച്ചു.
ചെങ്ങന്നൂര്‍ മണ്ഡലം വിജയപ്രതീക്ഷയുള്ള മണ്ഡലമാണെന്നും അങ്ങനെയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മത്സരിക്കുമെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.
യു.ഡി.എഫിന്റെ വിജയ മണ്ഡലമായിരുന്ന ഇവിടെ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയമാണ് നേടിയത്. ആ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
ഇവിടെ മഞ്ജു വാര്യര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പരക്കെ പ്രചരിച്ചിരുന്നു. എന്നാല്‍ വിജയപ്രതീക്ഷയുടെകാര്യത്തില്‍ സംശയിക്കേണ്ട ആവശ്യമേയില്ലാത്തതിനാല്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥി വേണ്ടന്ന നിലപാടിലാണ് ഇടതുപക്ഷം.
കുടിവെള്ള പദ്ധതിയും അടിസ്ഥാനസൗകര്യ മേഖലയിലെ വികസനവും ഇവിടെ വിജയപ്രതീക്ഷ ഇടതുപക്ഷത്തിന് നല്‍കുന്നു.
COMMENTS