നാമക്കല്‍: തമിഴ്നാട്ടില്‍ നാമക്കല്ലിനു സമീപം തമിഴ്നാട് ലീഗ് ക്രിക്കറ്റ് കളിക്കാരുമായി പോയ കാറുകള്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒര...
നാമക്കല്‍: തമിഴ്നാട്ടില്‍ നാമക്കല്ലിനു സമീപം തമിഴ്നാട് ലീഗ് ക്രിക്കറ്റ് കളിക്കാരുമായി പോയ കാറുകള്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരു ക്രിക്കറ്റ് താരം മരണമടഞ്ഞു. തഞ്ചാവൂര്‍ സ്വദേശി ഡി.പ്രഭാകരനാണ് മരണമടഞ്ഞത്. തമിഴ്നാട് ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരനാണ് ഡി.പ്രഭാകരന്.
നാമക്കല്ലിനു സമീപം പാരമതി വലൂരിലാണ് അപകടമുണ്ടായത്. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീയെ രക്ഷിക്കാന്‍ മുന്നിലുള്ള കാര്‍ വെട്ടിച്ചതോടെ പിന്നാലെ വന്ന കാര്‍ ഇടിച്ച് രണ്ടു കാറുകളും പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നെന്ന് സംശയിക്കുന്നു.
തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് കളിക്കാര്‍ നാമക്കല്ലില്‍ എത്തിയത്. മത്സരത്തിനുശേഷം ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. പരിക്കേറ്റ മറ്റു കളിക്കാരെ ആശുപത്രിയില്‍ എത്തിച്ചു.
COMMENTS