ബംഗളൂരു: കര്‍ണ്ണാടക - തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടായ കാറപകടത്തില്‍ മലയാളിയായ ഡോക്ടറും കുടുംബവും മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍...
ബംഗളൂരു: കര്‍ണ്ണാടക - തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടായ കാറപകടത്തില്‍ മലയാളിയായ ഡോക്ടറും കുടുംബവും മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ചായിരുന്നു അപകടമുണ്ടായത്.
ബംഗളൂരുവില്‍ സ്ഥിരതാമസക്കാരായ തലശ്ശേരിക്കാരായ വി.രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.
മരിച്ച ഡോ.അംബുജം ബംഗളൂരുവിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ്.
ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ചിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോറി അമിത വേഗത്തില്‍ ആയിരുന്നെന്നാണ് സൂചന.
സംഭവസ്ഥലത്തുവച്ചു തന്നെ മൂവരും മരണമടഞ്ഞു.
COMMENTS