തിരുവനന്തപുരം: ദുബായുല് 13 കോടി രൂപയുടെ തട്ടിപ്പിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ കേസ്....
തിരുവനന്തപുരം: ദുബായുല് 13 കോടി രൂപയുടെ തട്ടിപ്പിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ കേസ്. ഇപ്പോള്‍ ഇന്ത്യയിലുള്ള ബിനോയ് കോടിയേരിയെ പിടികൂടുന്നതിന് ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ദുബായില്‍ ടൂറിസം രംഗത്തു പവര്‍ത്തിക്കുന്ന കമ്പനി സിപിഎം പോളിറ്റ ബ്യൂറോയെ വിവരം അറിയിച്ചുവെന്നും സൂചനയുണ്ട്. പണം കിട്ടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
സംഭവം പാര്‍ട്ടി തലത്തിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നരത്തെ ചര്‍ച്ച നടന്നിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് ബിനോയ് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് വാക്കു മാറിയെന്നാണ് പരാതി.
ദുബായ് കമ്പനിയുടെ അക്കൗണ്ടില്‍നിന്നു പണം ലഭ്യമാക്കാന്‍ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും കോടിയേരിയെ നേരില്‍ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നുവെന്നും എത്രയും വേഗം ഇത് പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നുവെന്നും സൂചനകളുണ്ട്.
ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം(53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പന പറയുന്നത്.
പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ബിനോയ് ഉറപ്പുകൊടുത്തിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ).
ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും കമ്പനി വ്യക്തമാക്കി.
ഇതേസമയം, വാര്‍ത്തയും കേസും കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിനോയ് കോടിയേരി പറഞ്ഞു.
COMMENTS