തിരുവനന്തപുരം: വിദേശത്ത് ജയിലില്‍ കഴിയുന്ന മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായി ബി.ജെ.പി സം...
തിരുവനന്തപുരം: വിദേശത്ത് ജയിലില്‍ കഴിയുന്ന മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന പതിനൊന്നോളം കേസുകള്‍ ഒത്തുതീര്‍പ്പായിട്ടുണ്ട്. രണ്ടോ മൂന്നോ കേസുകള്‍ മാത്രമാണ് ഇനിയും തീരാനുള്ളത്. അതുകൂടി ഒത്തുതീര്‍പ്പായാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
ഈ വിഷയത്തില്‍ ആരും ഇടപെടാതെ വന്നതോടെ രാമചന്ദ്രന്റെ ഭാര്യ തനിക്ക് സഹായംതേടി കത്തയച്ചെന്നും അതിനാലാണ് താന്‍ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജയില്‍ മോചനത്തിന് തടസ്സം നിന്നതാരൊക്കെയാണെന്ന് അറ്റ്ലസ് രാമചന്ദ്രന് പുറത്തിറങ്ങിയ ശേഷം കുടുംബം വ്യക്തമാക്കുമെന്ന് കുമ്മനം രാജശേഖരന് അറിയിച്ചു.
അറ്റ്ലസ് രാമചന്ദ്രന്റെ വിഷയത്തില്‍ സുഷമ സ്വരാജും ഇടപെടുന്നു
കുമ്മനം രാജശേഖരന് അറ്റ്ലസ് രാമചന്ദ്രന്റെ വിഷയം കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പി ദേശീയനേതൃത്വത്തിനെയും അറിയിച്ചിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം കുമ്മനത്തിന് കൈമാറിയിരുന്നു. അദ്ദേഹം അത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കൈമാറി.
തുടര്‍ന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വഴി രാമചന്ദ്രനെതിരെ കേസുകൊടുത്ത 22 ഓളം ബാങ്കുകളുമായി ചര്‍ച്ച നടത്തി, രാമചന്ദ്രന് പുറത്തു വന്നാല്‍ സ്വത്തുക്കള്‍ വിറ്റ് കടം വീട്ടാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
രണ്ടോ മൂന്നോ ബാങ്കുകള്‍ മാത്രമാണ് എതിര്‍ത്തു നില്‍ക്കുന്നത്. അവരുമായും ധാരണയിലെത്തി എത്രയും പെട്ടെന്ന് അറ്റ്ലസ് രാമചന്ദ്രനെ പുറത്തിറക്കാനാണ് ഇപ്പോഴുള്ള ശ്രമം.
COMMENTS