തൃശ്ശൂര്‍; നടി ഭാവന വിവാഹിതയായി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് ഇന്നു രാവിലെയായിരുന്നു ഭാവനയുടെ വിവാഹം നടന്നത്. കന്നട സിന...
തൃശ്ശൂര്‍; നടി ഭാവന വിവാഹിതയായി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് ഇന്നു രാവിലെയായിരുന്നു ഭാവനയുടെ വിവാഹം നടന്നത്. കന്നട സിനിമാ നിര്‍മ്മാതാവ് നവീനാണ് ഭാവനയുടെ വരന്‍.
ജവഹര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് മറ്റ് ചടങ്ങുകള്‍ നടക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമാ രംഗത്തു നിന്നുള്ളവര്‍ക്ക് വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിരുന്നൊരുക്കിയിരിക്കുന്നത്.
നിരവധി താരങ്ങളാണ് ഭാവനയ്ക്ക് വിവാഹാശംസകളുമായി എത്തുന്നത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അടക്കമുള്ള വര്‍ ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു.
ഭാവനയുടെ വിവാഹം സോഷ്യല്‍ മീഡിയയും ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദിയിടല്‍ ചടങ്ങ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
COMMENTS