ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യാന്തര വാണിജ്യകോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ആധാറിന്റെ പേരിലുള്ള അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിച്ചത്.
ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി വരുന്ന പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് രേഖകളും ആരോഗ്യവിവരങ്ങളും കര്‍ശനമായും സ്വകാര്യ വിവരങ്ങളായിരിക്കുമെന്നും നിരവധി വ്യാജ അക്കൗണ്ടുകളും വ്യാജ അദ്ധ്യാപകരെയും ആധാറുപയോഗിച്ച് കണ്ടെത്താനായെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
COMMENTS