ആക്ടിവ സ്‌കൂട്ടറില്‍ തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു വിനു. എതിരേ വന്ന ടൂറിസ്റ്റ് ബസ് വിനുവിന്റെ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറ...
ആക്ടിവ സ്‌കൂട്ടറില്‍ തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു വിനു. എതിരേ വന്ന ടൂറിസ്റ്റ് ബസ് വിനുവിന്റെ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ വിനുവിനെ പൊലീസ് എത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണം സംഭവിച്ചു
കോട്ടയം : കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 3,888 കിലോമീറ്റര്‍ കാറോടിച്ച് ലിംക ബുക്‌സ് ഒഫ് നാഷണല്‍ റെക്കോഡ്‌സില്‍ ഇടം നേടിയ മലയാളി യുവാവ് വിനു കുര്യന്‍ ജേക്കബ് (25) ചെങ്ങന്നൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു.
ബുധനാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ് 12.30ന് പുത്തന്‍വീട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിനടുത്തുവച്ചായിരുന്നു അപകടം.
വിനുവും സംഘവും യാത്രകഴിഞ്ഞെത്തിയ
വേളയില്‍ എടുത്ത ചിത്രം
സ്‌കൂട്ടര്‍ ഒടിഞ്ഞുമടങ്ങിപ്പോയി. ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമായതെന്നു നാട്ടുകാര്‍ പറഞ്ഞു.
പോസ്റ്റുമോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്കി. സഹോദരന്‍ ജോ ജേക്കബ്, ബന്ധു ജോസിന്‍ ബേബി എന്നിവര്‍ക്കൊപ്പമാണ് രണ്ടു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട് 13 സംസ്ഥാനങ്ങള്‍ പിന്നിട്ട് കാര്‍ റാലി കന്യാകുമാരിയില്‍ എത്തിച്ച് വിനു റെക്കോഡ് കുറിച്ചത്.
ലിംക ബുക്ക് ഒഫ് റെക്കോഡ്‌സില്‍
വിനുവിന്റെയും സംഘത്തിന്റെയും നേട്ടം വിവരിക്കുന്ന പേജ്
വിനുവിന്റെയും സംഘത്തിന്റെയും നേട്ടം വിവരിക്കുന്ന പേജ്
അച്ഛന്‍ ജേക്കബ് കുര്യന്‍. അമ്മ മറിയാമ്മ കുറ്റൂര്‍ പാണ്ടിശ്ശേരി എല്.പി.എസ്. അധ്യാപികയാണ്. ജോ ജേക്കബ് (ഏറ്റുമാനൂര്‍ കണ്‌സ്ട്രക്ഷന്‍ കമ്പനി), ക്രിസ് ജേക്കബ് (തിരുവല്ല മാര്‍ത്തോമ്മാ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി) എന്നിവര്‍ സഹോദരങ്ങളാണ്.
ശവസംസ്‌കാരം സമയം തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Vinu Kurien Jacob, Limca Book of Records
COMMENTS