മുംബൈ: അന്ധേരി ഈസ്റ്റിലെ കടയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് മരണം. 12 ല്‍ അധികം പേര്‍ കടയില്‍ കുടുങ്ങി കിടപ്പുണ്ടെന്...
മുംബൈ: അന്ധേരി ഈസ്റ്റിലെ കടയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് മരണം. 12 ല്‍ അധികം പേര്‍ കടയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാക്കിനാകയിലെ ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ പുലര്‍ച്ചെ 4.15 നാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് കട അടര്‍ന്നുവീണു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ചോ ആറോ തൊഴിലാളികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. അഗ്നിശമനസേനാ വാഹനങ്ങളും ജംബോ വാട്ടര്‍ ടാങ്കുകളും ആംബുലന്‍സുകളും തീപിടുത്തമുണ്ടായി മിനിറ്റുകള്‍ക്കകം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും കെട്ടിടം തകര്‍ന്നുവീണതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
COMMENTS