ഗുരുഗ്രാം: പരീക്ഷയും പി. ടി.എ യോഗവും മാറ്റിവയ്ക്കാനായി റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്ര...
ഗുരുഗ്രാം: പരീക്ഷയും പി. ടി.എ യോഗവും മാറ്റിവയ്ക്കാനായി റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ പതിനൊന്നാം ക്ളാസുകാരനെ മുതിര്‍ന്ന പൗരനായി കണ്ട് വിചാരണ ചെയ്യാന്‍ തീരുമാനം.
പ്രദ്യുമ്നന് ഠാക്കൂറെന്ന ഏഴു വയസ്സുകാരനെ കൊന്ന കേസില്‍ ഗുരുഗ്രാം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെതാണ് തീരുമാനം. കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റും.
ജുവനൈല്‍ ജസ്റ്റിസ് കോടതി നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തങ്ങളുടെ മകനെ കേസില്‍ കുടുക്കിയതാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചെങ്കിലും അന്വേഷണം പുരോഗമിക്കുകയാെണന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ച് അപേക്ഷ കോടതി തള്ളിയിരുന്നു.
സെപ്തംബര്‍ എട്ടിനാണ് സ്കൂള്‍ ടോയ്ലറ്റില് പ്രദ്യുമ്നന് കൊല്ലപ്പെട്ടത്. സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ കാര്യത്തില്‍ സംശയമുണ്ടെന്നു പറഞ്ഞ് പ്രദ്യുമ്നന്റെ അച്ഛന് പ്രതിഷേധിച്ചതോടെ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് സ്കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കുറ്റക്കാരനെന്ന് വെളിവായത്.
അഭിഭാഷകന്റെ മകനാണ് പ്രതി. പതിനൊന്നാം ക്ളാസുകാരനായ പ്രതിയെ സി.ബി.ഐ ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കൊലപാതക കുറ്റം കുട്ടി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
COMMENTS