തിരുവനന്തപുരം: ഓഖി കൊടുങ്കാറ്റില്‍ കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ത...
തിരുവനന്തപുരം: ഓഖി കൊടുങ്കാറ്റില്‍ കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. വിഴിഞ്ഞം, പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.
450 ലധികം പേരെ രക്ഷിപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 92 പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കേരളത്തിലെത്തി.
വൈകിട്ട് പ്രത്യേക വിമാനത്തിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. മന്ത്രിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും മന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
ഞായറാഴ്ച തന്നെ പ്രത്യേക ഹെലികോപ്ടറില്‍ മന്ത്രി കന്യാകുമാരിയിലേക്കു പോകും. കന്യാകുമാരിയില്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളും ദുരന്തബാധിതരെയും സന്ദര്‍ശിക്കും.
തിങ്കളാഴ്ച വീണ്ടും തിരുവനന്തപുരത്ത് മടങ്ങിയെത്തും. വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിക്കും.
Keywords: Chief minister Pinarayi Vijayan, Ochi hit area, Coastal kerala

COMMENTS