കൊല്ലത്തുനിന്നു നാലു ബോട്ടുകളിലായി 20 പേര്‍ ഉറ്റവരെ തിരഞ്ഞ് കടലിലേക്കു പോയി. സര്‍ക്കാര്‍ സാദ്ധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്തിയി...
കൊല്ലത്തുനിന്നു നാലു ബോട്ടുകളിലായി 20 പേര്‍ ഉറ്റവരെ തിരഞ്ഞ് കടലിലേക്കു പോയി. സര്‍ക്കാര്‍ സാദ്ധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്തിയിട്ടും തീരവാസികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനുള്ള ദൗത്യം അശ്രാന്തം തുടരുന്നതിനിടെ, സര്‍ക്കാരിന്റെ നടപടികള്‍ തീരെ പര്യാപ്തമല്ലെന്ന് ആരോപിച്ച് തീരദേശ മേഖലയില്‍ രോഷം പുകയുന്നു. ഇതിനിടെ കൊല്ലത്തുനിന്നു നാലു ബോട്ടുകളിലായി 20 പേര്‍ ഉറ്റവരെ തിരഞ്ഞ് കടലിലേക്കു പോവുകയും ചെയ്തു.കടലില്‍ പോകരുതെന്ന ശക്തമായ മുന്നറിയിപ്പ് വിഗണിച്ചാണ് ഇവര്‍ പോയിരിക്കുന്നത്. ഉറ്റവരെ കടലില്‍ കാണാതായിട്ടും കാര്യമായ രക്ഷാപ്രവര്‍ത്തനം നടത്തുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ പോയിരിക്കുന്നത്.
തിരുവനന്തപുരത്ത് തുമ്പയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പോയവരെ രക്ഷിക്കാനായി പിന്നീട് നാവിക സേനയുടെ ബോട്ട് പോകേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് രക്ഷാദൗത്യവുമായി നാട്ടുകാര്‍ പോകരുതെന്നും വിവിധ സേനാ വിഭാഗങ്ങള്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചത്.
സര്‍ക്കാര്‍ ജാഗ്രതയോടെ രക്ഷാദൗത്യം നടത്തുന്നില്ലെന്ന് ആരോപിച്ച് ശക്തികുളങ്ങര മുതല്‍ കന്യാകുമാരി വരെ തീരദേശമേഖലയിലാകെ പ്രതിഷേധം രൂക്ഷമാണ്. ഇവിടെ, പ്രധാന പാതകളെല്ലാം ജനം ഉപരോധിച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗാതഗതവും തടസ്സപ്പെട്ടിട്ടുണ്ട്.
ഉറ്റവരെ രക്ഷിച്ചാല്‍ മാത്രം പോരാ, അവരുടെ ഉപജീവന മാര്‍ഗ്ഗമായ ബോട്ടുകളും കരയിലെത്തിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. പല ബോട്ടുകളും കടലില്‍ കണ്ടെത്തിയെങ്കിലും അവയിലുള്ളവര്‍ ബോട്ടുപേക്ഷിച്ചു കരയ്ക്കു വരാന്‍ തയ്യാറല്ലെന്നാണ് തീര രക്ഷാ സേനയും നേവിയും നല്കുന്ന വിവരം.
തങ്ങള്‍ക്കു ഭക്ഷണവും ജലവും മരുന്നും മതിയെന്നും ബോട്ട് കരയ്‌ക്കെത്തിക്കാതെ വരാന്‍ തങ്ങളില്ലെന്നുമാണ് മിക്കവരും പറയുന്നത്. ഇതാണ് രക്ഷാദൗത്യം പൂര്‍ണമായി വിജയത്തിലെത്തിക്കാന്‍ കഴിയാതായതെന്നാണ് സേനാവൃത്തങ്ങള്‍ നല്കുന്ന വിവരം.
കൊച്ചി ചെല്ലാനത്ത് പുനരധിവാസ കേന്ദ്രത്തിലേക്ക് തീരവാസികളെ മാറ്റിയപ്പോള്‍
218 പേരെയാണ് ഇതുവരെ രക്ഷിച്ചത്. ഇപ്പോഴും കടലില്‍ തിരച്ചില്‍ നടത്തുകയാണെന്ന് വിവിധ സേനാ വൃത്തങ്ങള്‍ അറിയിച്ചു. 102 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി അറിയിച്ചു.
സര്‍ക്കാര്‍ സാദ്ധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്തിയിട്ടും തീരവാസികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.
As the Government is trying to evacuate those who are stranded in the ocean in the cyclonic hurricane, alleging that the government's actions are not enough, the coastal area is in anger.
The coastal area from Anjengo to Kanyakumari has been intense. Here, people are blocking all the major roads.
Keywords: boats, coastal rescue, helpline, Chief Minister Pinarayi Vijayan ,
Fisheries Minister J Mercykutty , government, Anjengo , Kanyakumari
COMMENTS