സോള്‍: ഉത്തര കൊറിയയുമായി യുദ്ധത്തിന് അമേരിക്കയ്ക്ക് സാധിക്കില്ലെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞു. തങ്ങള്‍ വികസിപ്പിച...
സോള്‍: ഉത്തര കൊറിയയുമായി യുദ്ധത്തിന് അമേരിക്കയ്ക്ക് സാധിക്കില്ലെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത ആണവായുധങ്ങള്‍ക്ക് അമേരിക്കയെ തകര്‍ക്കാനുള്ള കഴിവുണ്ടെന്ന് കിം അവകാശപ്പെട്ടു.
അമേരിക്ക പൂര്‍ണ്ണമായും തങ്ങളുടെ ആണവായുധങ്ങള്‍ക്ക് കീഴിലാണെന്നും അതിന്റെ ബട്ടണ്‍ തന്റെ കയ്യിലാണെന്നും കിം അവകാശപ്പെട്ടു.
പുതുവര്‍ഷത്തില്‍ നടത്തിയ പ്രസംഗത്തിലാണ് കിം ഈ അവകാശവാദമുന്നയിച്ചത്.
ദക്ഷിണ കൊറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും കിം പറഞ്ഞു. അതിന്റെ മുന്നോടിയായി ഉത്തര കൊറിയയില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്ക് ശീതകാല ഒളിമ്പിക്‌സിന് കായികതാരങ്ങളെ അയയ്ക്കുന്ന കാര്യം പരിഗണിക്കും.
COMMENTS