ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് പാസാക്കുന്നതിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യ...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് പാസാക്കുന്നതിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു.
ലിംഗസമത്വവും സ്ത്രീ സംരക്ഷണവും അന്തസ്സും ഉറപ്പാക്കുന്നതാണ് ഈ ബില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ, ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നള്‍കുക അടക്കം വ്യവസ്ഥകള്‍ ഉള്ള ഈ ബില്ലിനെ കോണ്‍ഗ്രസ്സും സി.പിഎമ്മും എതിര്‍ക്കുകയാണ്.
ബില്ല് ഇന്ന് ലോക്‌സഭയിലെത്തും.
മുത്തലാഖിനെ സുപ്രീംകോടതി നിരോധിച്ചിട്ടും വാക്കിലൂടെയും ഫോണിലൂടെയും വാട്‌സ്അപ്പിലൂടെയും ഇത് തുടരുന്ന സാഹചര്യത്തിലാണ് ക്രിമിനല്‍ കുറ്റമാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
COMMENTS