തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനു ശേഷം ഇരുപതു ദിവസം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം ഉള്‍പ്പെടെയുള്ള ദുരന്തബ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനു ശേഷം ഇരുപതു ദിവസം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം ഉള്‍പ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തിനു നേരെ കേന്ദ്രസര്‍ക്കാര്‍ കണ്ണടച്ചതിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് പ്രധാനമന്ത്രി ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്.
കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്ശിക്കില്ലെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.
മുഖ്യമന്ത്രിയും മന്ത്രിമാരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും തൈക്കാട് ഗസ്റ്റ് ഹൗസില്‍ കാണാനായിരുന്നു തീരുമാനിച്ചിരുന്നത്.
രാവിലെ ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഉച്ചയോടെ തിരുവനന്തപുരത്തെത്തും. അവിടെ നിന്ന് കന്യാകുമാരിയിലേക്കു പോകുന്ന പ്രധാനമന്ത്രി വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. പിന്നീട് പൂന്തുറ സന്ദര്‍ശിക്കും. പത്തു മിനിറ്റോളം പ്രധാനമന്ത്രി പൂന്തുറയിലുണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. ഓഖി ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം നേരത്തെ ഒഴിവാക്കാനുള്ള തീരുമാനം സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തിയായിരുന്നു.
അതിനിടെ ദുരന്തബാധിതര്‍ക്കായി 3500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലത്തീര്‍ രൂപത രംഗത്തെത്തിയിട്ടുണ്ട്.
keywords: Narendra Modi, Prime Minister, Ockhi, Kerala

COMMENTS