തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹിന്ദിയിലെ പ്രസംഗം തലതിരിച്ചു പരിഭാഷപ്പെടുത്തി കേരളത്തിന്റെ ഔദ്യോഗിക പരിഭാഷക സംസ്ഥാനത്തി...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹിന്ദിയിലെ പ്രസംഗം തലതിരിച്ചു പരിഭാഷപ്പെടുത്തി കേരളത്തിന്റെ ഔദ്യോഗിക പരിഭാഷക സംസ്ഥാനത്തിനാകെ മാനക്കേടുണ്ടാക്കി.
പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച വേളയിലാണ് മോഡി പ്രസംഗിച്ചതും പരിഭാഷക അതു തലതിരിച്ചു പറഞ്ഞതും. ഒടുവില്‍, കണ്ടിരുന്നവരെല്ലാം അസ്വസ്ഥരായതോടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് സിംഗ്‌ളയും ചേര്‍ന്ന് ബിജെപി നേതാവ് വി മുരളീധരനോടു പരിഭാഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു.
മുരളീധരന്‍ പരിഭാഷയ്ക്കായി എഴുന്നേറ്റപ്പോഴാകട്ടെ മോഡി പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
പ്രസംഗവും പരിഭാഷയും ഇങ്ങനെ:
മോഡി: കേരളത്തില്‍ നിന്നു പോയ മത്സ്യത്തൊഴിലാളികളില്‍ പലരും വിദേശ രാജ്യങ്ങളിലെത്തിപ്പെട്ടിട്ടുണ്ട്.
ഇവരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ട്.
(ഇതൊന്നും തന്നെ പരിഭാഷക കേട്ടതായി പോലും നടിച്ചില്ല.)
മോഡി: ഇത് പ്രസംഗിക്കാനുള്ള സമയമല്ല.
പരിഭാഷക: ഇത് ആഘോഷത്തിനുള്ള സമയമല്ല.
മോഡി: ചട്ടങ്ങള്‍ക്കനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പരമാവധി സഹായം നല്‍കും.
(ഇതും പരിഭാഷക കേട്ടില്ല.)
മോഡി: ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
പരിഭാഷക: ഈശ്വരന്റെ പേരില്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.
മോഡി: കേന്ദ്ര സര്‍ക്കാര്‍ എല്ലാ പരിശ്രമവും നടത്തും.
(ഇതും പരിഭാഷക മറന്നുപോയി.)
മോഡി: സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം ചര്‍ച്ച നടത്തും.
പരിഭാഷക: ജനപ്രതിനിധികളുമായി കേന്ദ്രം ചര്‍ച്ച നടത്തും.
Keywords: Kerala, Translation, Narendra Modi
COMMENTS