തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടിക്കെതിരെ പരാമര്‍ശം നടത്തിയ പാര്‍വതിയെയും ഗീതു മോഹന്‍ ദാസിനെ...
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടിക്കെതിരെ പരാമര്‍ശം നടത്തിയ പാര്‍വതിയെയും ഗീതു മോഹന്‍ ദാസിനെയും ബഹിഷ്കരിക്കാന്‍ നീക്കം. യുവനടന് നായകനായ ചിത്രത്തില്‍ നിന്ന് പാര്‍വതിയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
ഗീതുമോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
മമ്മൂട്ടിയെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായതായി മമ്മൂട്ടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
മമ്മൂട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത് ബോധപൂര്‍വമാണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറിയെന്ന സ്ഥാനമാണ് ഇതിനു പിന്നിലുള്ളതെന്നും മമ്മൂട്ടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
ഭൂരിപക്ഷം നടിമാരും വിമന്‍ കളക്ടീവ് ഇന്‍ സിനിമയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതും മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പരാമര്‍ശം നടത്തുന്നതിനു പിന്നിലുണ്ടെന്നാണ് അവര്‍ പറയുന്നത്.
വിമന്‍ കളക്ടീവ് ഇന്‍ സിനിമയുമായി ഇപ്പോള്‍ മഞ്ജുവാരിയര്‍ അകന്നു നില്‍ക്കുകയാണ്. ദിലീപ് ചിത്രം രാമലീലയ്ക്കെതിരെ സംഘടന രംഗത്തെത്തിയപ്പോള്‍ ചിത്രത്തിന് അനുകൂലമായി മഞ്ജു വാരിയര്‍ സംസാരിച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതി മറനീക്കി പുറത്തുവന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താനവനാ യുദ്ധം നടക്കുമ്പോള്‍ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാന്‍ മമ്മൂട്ടി തയ്യാറായിട്ടില്ല.
ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോള്‍ ഒരു ചിത്രത്തിലെ നായകകഥാപാത്രം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നു പറയുമ്പോള്‍ പാര്‍വതിക്ക് അരികിലിരുന്ന ഗീതു മോഹന്‍ദാസാണ് കസബ എന്ന പേര് പറഞ്ഞത്.
ചിത്രം പുറത്തിറങ്ങിയപ്പോള്‍ അതിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാ കമ്മിഷന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതുകെട്ടടങ്ങി മാസങ്ങള്‍ക്കു ശേഷം വീണ്ടും അതുകുത്തിപ്പൊക്കിയത് ശരിയായില്ലെന്നാണ് ഒരുവിഭാഗം കരുതുന്നത്.
നടി ആക്രമിക്കപ്പെട്ടപ്പോള്‍ പിന്തുണച്ച് രംഗത്തെത്തിയ യുവനടന്മാരൊന്നും ഈ വിഷയത്തില്‍ മിണ്ടിയിട്ടില്ലെന്ന കാര്യം ശ്രദ്ധേയം.
Keywords: Mammootty, Parvathy, Malayalam movie, Woman collective in cinema

COMMENTS