ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ച സംഭവം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം സ...
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ച സംഭവം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
നാളെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഈ വിഷയത്തില്‍ ഇരുസഭകളിലും പ്രസ്താവന നടത്താനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടന്നത്.
ഭരണഘടന പൊളിച്ചെഴുതുമെന്ന തരത്തിലുള്ള കേന്ദ്ര സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
കര്‍ണ്ണാടകയില്‍ നടന്ന ഒരു പരിപാടിയിലാണ് കേന്ദ്രമന്ത്രി ഈ പ്രസ്താവന നടത്തിയത്.
COMMENTS