ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ജനുവരി പത്തിന് പരിഗണിക്കും. മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിട്ട...
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ജനുവരി പത്തിന് പരിഗണിക്കും.
മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പിണറായി വിജയന്‍ വൈദ്യുതമന്ത്രിയായിരുന്നപ്പോള്‍ എസ്്എന്‍സി ലാവലിന്‍ കമ്പനിയുമായി ചേര്‍ന്ന് 374 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കി എന്നതാണ് കേസ്.
കേസില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കും പിണറായി വിജയനും കൂട്ടുത്തുരവാദിത്തമുണ്ട്. അതിനാല്‍ ഹൈക്കോടതി വിധി അസാധാരണ നടപടിയാണെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.
COMMENTS