തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മെഡിക്...
തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു.
ഡോക്ടര്‍മാരുടെ സമരംമൂലം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു.
നേരത്തെ തന്നെ അനിശ്ചിതകാല സമരം നടത്തുന്ന നോട്ടീസ് ആശുപത്രി സൂപ്രണ്ടിന് നല്‍കാത്തത് മറ്റ് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
COMMENTS